എഴുത്തുകാരൻ ശിഹാബ് പറാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്

ശിഹാബ്പറാട്ടി

പൊതുവിദ്യാഭ്യാസ കുപ്പ് ആവിഷ്ക്കരിച്ച വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാലയ പരി സരത്തെ മികവുറ്റ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശിഹാബ് പറാട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു.ചെറുകഥ, ബാലസാഹിത്യം,ബാല കവിതകൾ എന്നിങ്ങനെ എഴുത്തിന്റെ മേഖലയിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന ആളാണ് ശിഹാബ്, സ്കൂൾ പഠനകാലത്തെ എഴുത്തനുഭവങ്ങൾ, വായനാനുഭവങ്ങൾ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. തന്റെ പുസ്തകങ്ങൾ, പുടവ മാസികയിൽ അച്ചടിച്ച് വന്ന കഥ തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി, നാനൂറോളം ഒറ്റവരി കഥകൾ എഴുതിയിട്ടുണ്ട് അദ്ദേഹം. ഈ മേഖലയിൽ ആണ് കൂടുതൽ ശ്രദ്ധേയനായിട്ടുള്ളത്.നല്ല വായനക്കാരാവാനാണ് കുട്ടികൾ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർഥികളായ നാസിഹുൽ ബഷർ, പ്രിയനന്ദൻ, ശ്രീഷ്മ, ശ്രീപർണ, ഷഹ്മ, നജ ഫാത്തിമ, കീർത്തന, ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.