എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/അക്ഷരവൃക്ഷം/ തുരത്താം നമുക്ക് വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം നമുക്ക് വൈറസിനെ
 

പോരാടുവാൻ നേരമായിരുന്നു കൂട്ടരെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹസന്ദര്ശനം
നമുക്ക് ഒഴിവാകീടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ആരോഗ്യരക്ഷയ്ക്ക് നൽകും
നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരുമനസോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി ....

$
സ്വഫ്വാന
5 A എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത