എഫ് എൽ പി എസ് പുഷ്പഗിരി/അക്ഷരവൃക്ഷം/ലേഖനം - ശുചിത്വം -നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം -നല്ല നാളേക്കായ്

നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യം നാം അനുവർത്തിക്കേണ്ട ഒരു ദിനചര്യയാണ് ശുചിത്വം . വ്യക്തിശുചിത്വവും,പരിസരശുചിത്വവും സാമൂഹിക ജീവിതത്തിൽ എല്ലാവരും പ്രഥമ പ്രാധാന്യം നൽകേണ്ട ഒന്നാണ് . രാവിലെ ഉറക്കമുണർന്നാൽ ആദ്യം പല്ലു തേക്കണം,കുളിക്കണം,വൃത്തിയുള്ള വസ്ത്രം ധരിക്കണം,ഭക്ഷണവും,പാത്രവും വൃത്തിയുള്ളതായിരിക്കണം.പൊതുസ്ഥലത്തു തുപ്പുകയോ,മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത്.ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകൾ നല്ലവണ്ണം കഴുകണം.ഇവയെല്ലാം ഒരു വ്യക്തി പാലിക്കേണ്ട ശുചിത്വ മാതൃകകളാണ്.

ഇന്ന് ലോകം ചർച്ച ചെയുന്ന വിഷയമാണ് കോവിഡ് 19.ചൈനയിലെ വുഹാനിൽ ആരംഭം കുറിച്ച കൊറോണ വൈറസിൻെറ വ്യാപനം ലോകമെമ്പാടും എത്താൻ മൂന്ന് മാസം മാത്രമേ വന്നുള്ളൂ എന്നത് നമ്മെ പേടിപ്പെടുത്തുന്ന ഒരു വസ്തുതയാണ്.കോവിഡ് എന്ന ഈ മാരകരോഗത്തെ പിടിച്ചുനിർത്താനും തടയാനും നമുക്ക് സാധിക്കുന്നത് വ്യക്തി ശുചിത്വത്തിലൂടെയാണ്.രോഗം സ്ഥിരീകരിച്ച നാട്ടിൽ നിന്ന് വന്നവരുമായോ, രോഗമുള്ളവരുമായോ സമ്പർക്കം പുലർത്താതിരിക്കുക , പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്തതിനുശേഷം ശരീരം വൃത്തിയാക്കണം.പ്രത്യേകിച്ച് കൈകൾ നല്ലവണ്ണം സോപ്പോ ,ഹാൻഡ്‌വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.ഇവയെല്ലാം ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ് .

വ്യക്തി ശുചിത്വത്തിലൂടെ നാം മാത്രമല്ല,നമ്മുടെ നാടുതന്നെ വൻവിപത്തിൽനിന്നും രക്ഷപെടുന്നു എന്നത് കോവിഡ് നമ്മെ ഓർമ്മപ്പെടുത്തുന്നു.നമ്മുടെ വീടും പരിസരങ്ങളും വൃത്തിയാക്കുന്നതോടൊപ്പം പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ഒഴിവാക്കണം.നല്ല ശുചിത്വശീലത്തിലൂടെ നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം .....സ്വയം രക്ഷപെടാം .

ആഗ്നസ് ജോയ്
3 A എഫ് എൽ പി എസ് പുഷ്പഗിരി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം