കരിങ്കല്ലത്താണി : ഫാത്തിമ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ (2024-27 ബാച്ച്) ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. മീഡിയ ട്രെയിനിംഗ് എന്ന വിഷയത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. റീൽസ് നിർമ്മാണം, പ്രൊമോ വീഡിയോ നിർമ്മാണം, ഫോട്ടോഗ്രാഫി, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. സീനിയർ അധ്യാപകൻ പി. പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഐ.ടി കോർഡിനേറ്റർ ഹബീബുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുണ്ടൂർക്കുന്ന് ഹൈസ്കൂളിലെ എൽ.കെ മിസ്ട്രസ് കെ.ആർ. സുജിത ടീച്ചർ ക്ലാസ്സിന് നേതൃത്വം നൽകി. അധ്യാപകരായ സജിത, പ്രിൻസി, അബ്ദുൽ കരീം, ബഷീറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. എൽ. കെ മാസ്റ്റർ മുഹമ്മദ് ഷാനിഫ് സ്വാഗതവും എൽ. കെ മിസ്ട്രസ് ആഫില ടീച്ചർ നന്ദിയും പറഞ്ഞു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം
Software Freedom Day 2025.jpgSoftware Freedom Day 2025
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ചുള്ള ഇൻഫർമേഷൻ കിറ്റുകൾ ഉപയോഗിച്ച് വിദ്യാലയത്തിൽ ഫോസ് കോർണർ സ്ഥാപിച്ചു. ഇത് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യം കൂടുതലറിയാൻ സഹായകമായി. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. LK അംഗമായ സഫ തച്ചൻകുന്നൻ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്‌മാസ്റ്റർ ബഹു: രമേഷ് മാസ്റ്റർ LK മെന്റർമാരായ ഷാനിഫ് മാസ്റ്റർ ആഫില ടീച്ചർ തുടങ്ങിയവർ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സാധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. സ്വതന്ത്ര സോഫ്റ്റ് വെയർ ദിനമായ സെപ്തംബർ 20 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിദ്യാലയത്തിലെ മറ്റുകുട്ടികൾക്ക് വിവിധതരം സോഫ്റ്റ് വെയറുകളും സോഫ്റ്റ് വെയർ സ്വാതന്ത്രത്തിന്റെ പ്രാധാന്യവും പരിചയപ്പെടുത്തി.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .