Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജുനിയർ റെഡ് ക്രോസ് 2025-26 വർഷത്തെ പ്രവർത്തനങ്ങൾ

ജൂനിയർ റെഡ് ക്രോസ്

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ2025 26 വർഷത്തെ ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രവർത്തനം സ്കൂൾ അധ്യയനവർഷത്തിൽ തന്നെ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ ജെ ആർ സി പ്രവർത്തനങ്ങൾ മുൻ വർഷത്തേതിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയുണ്ടായി. പുതിയ ജെ ആർ സി കൗൺസിലർ ആയി ശ്രീമതി ജിൻസി ജേക്കബിനെ കൂടി തിരഞ്ഞെടുത്തു. 2025 ജൂലൈ 10ന് തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ വച്ച് നടന്ന കൗൺസിലേഴ്സ് മീറ്റിൽ വെച്ച് പുതിയ സബ്ജില്ല കൺവീനറായി ഫാത്തിമ മാതാ സ്കൂളിലെ ശ്രീമതി അമ്പിളി ജോസിനെ തിരഞ്ഞെടുത്തു. 2025 ജൂലൈ 12ന് എട്ടാം ക്ലാസിൽ നിന്നുമുള്ള 60 ജെ ആർ സി കേഡറ്റ്സിന്റെ തിരഞ്ഞെടുപ്പിന് ഉള്ള അഭിരുചി പരീക്ഷ നടത്തപ്പെടുകയുണ്ടായി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 60 കുട്ടികൾക്ക് ജെ ആർ സിയിൽ അംഗത്വം നൽകി അവർക്ക് മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ചകളിൽ ജെ ആർ സി പരീക്ഷകളിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പഠന പിന്തുണ നൽകാൻ തീരുമാനിച്ചു. പുതിയ കേഡറ്റ്സിന്റെ യൂണിഫോം എത്രയും വേഗം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജെ ആർ സി കേഡറ്റ്സ് എല്ലാവരും എല്ലാ വെള്ളിയാഴ്ചകളിലും അവരുടെ ഫുൾ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേരണമെന്നുള്ള നിർദ്ദേശം നൽകി. 2024 25 അധ്യായന വർഷത്തെ എ ബി സി ലെവൽ പരീക്ഷകളിൽ 100% വിജയം ലഭിച്ചു.കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജെ ആർ സി പങ്കാളിത്തം കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ വർഷം മുതൽ ജെ ആർ സി കേഡറ്റ്സിന്റെ ആക്ടിവിറ്റി ആയി ഓരോ കേഡറ്റ്സിനും ഒരു ഔഷധച്ചെടി എന്ന ആശയം സ്കൂൾ ഹെഡ്മിസ്ട്രസ് മുന്നോട്ടു കൊണ്ടു വരികയും അതിന്റെ ഭാഗമായി ഔഷധ ചെടി തോട്ടം സ്കൂളിൽ ആരംഭിക്കുകയും ചെയ്തു. അടിമാലി മൂന്നാർ ഉപജില്ലകളിലേക്കുള്ള ജെ ആർ സി മെറ്റീരിയൽസിന്റെ വിതരണത്തിന് വേദിയായത് ഫാത്തിമ മാതാ സ്കൂൾ ആണ് എപിജെ അബ്ദുൽ കലാം സ്കൂളിൽ നിന്ന് മെറ്റീരിയൽസ് നമ്മുടെ സ്കൂളിൽ എത്തിച്ച് ജെ ആർ സി കേഡറ്റിന്റെ പരിപൂർണ്ണ സഹകരണത്തോടെ സാധനങ്ങൾ ഇനം തിരിച്ച് വിവിധ സ്കൂളുകളിലെ കൗൺസിലർസിന് വളരെ സൗകര്യപ്രദമാംവിധം കൈമാറിയത് തികച്ചും സന്തോഷകരമായ അനുഭവമായിരുന്നു. 2025 ഓഗസ്റ്റ് 15ന് അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ 8,9,10 ക്ലാസുകളിലെ ജെ ആർ സി കേഡറ്റ്സിന്റെ സജീവ പങ്കാളിത്തം ഉണ്ടായത് അഭിമാനാർഹം തന്നെയായിരുന്നു. ജെ ആർ സി യുടെ മോട്ടോ ആയ സേവനം മുന്നിൽക്കണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പുവർഫണ്ട് ശേഖരണം നടത്തിവരുന്നു. കിട്ടുന്ന പണത്തിൽ നിന്നും മാസത്തിലൊരിക്കൽ 3000 രൂപ വീതം അടിമാലി താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരു നേരം ഭക്ഷണം നൽകുന്നതിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചു.