ലോകത്തെ മുഴുവൻ ലോക്ക്ഡൗണിലാക്കിയ
മഹാമാരിയാണ് കോവിഡ് 19 എന്ന കൊറോണ
വൻകിടരാജ്യങ്ങൾ ഒന്നൊന്നായി
കീഴടക്കുകയാണ് ഈ മഹാമാരി
വീടും വിദ്ധ്യാലയവുമായി കഴിഞ്ഞിരുന്ന
ഞങ്ങൾ ഇപ്പോൾ വീട്ടുതടങ്കലിൽ
കളിക്കാൻ കൂട്ടുകാരില്ല
ഞങ്ങളുടെ പ്രിയ അദ്ധ്യാപകരില്ല
ലോകം മുഴുവൻ കൂട്ടിലടച്ച കിളികളെപ്പോലെ
ജയിലിൽ അകപ്പെട്ട പോലെ
ഞങ്ങളുടെ വേദന ആരോടുപറയാൻ
എന്തൊരു ഭയാജനകമാണീ അവസ്ഥ
നമ്മുക്ക് ഒറ്റക്കെട്ടായി നിന്ന് പോരാടാം
അതിജീവിക്കാം ഈ മഹാമാരിയെ
രക്ഷപ്പെടാം ഈ ലോക്ക് ഡൗണിൽ നിന്നും