എച്.എ.യു.പി.എസ് അക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകം നമുക്കായ് കരുതി വെയ്ക്കുന്നത്
കൊറോണയെന്നൊരു അന്ത്യവാക്ക്.
മനുഷ്യനെ ആശ്രയിച്ചു മാലാഖമാർ
ഒന്ന് മുന്നോട്ടും പിന്നോട്ടും ഉയരുന്നുണ്ടെ.
ലോക്കഡൗണിലാകെ മുങ്ങികിടക്കുന്നു.
ദൈവങ്ങളും മറ്റു ജീവിതവും.
പിന്നോട്ട് ഉയരുന്നു മുന്നോട്ടു കുറയുന്നു
രാജ്യമാകെ ഇരുട്ടിൻ ഭയം.
സ്കൂളുകൾ പൂട്ടിടും അറിവുകൾ പൂട്ടിടും
സന്തോഷം പൂട്ടിടും മഹാമാരി ഇവ.
വീടിന്റെ മുറ്റത്തെ കൊച്ചു ബാല്യങ്ങളും
ഓർമയിലൂടെ കളിച്ചു മറയും.
കൈകോർത്തു നാമെല്ലാം ചിന്തിച്ചിടും
കൊറോണയെന്ന് ഭീതിയെ തുരത്തുന്നത്.
അകലെയും പാലിച്ചു ശക്‌തിയോടെ
നമ്മൾ അരികിലും തുണയായിനിന്നിടും.

നിയനഹാൻ
7 എച്.എ.യു.പി.എസ്_അക്കര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത