എച്.എസ്.പെരിങ്ങോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്‌ക്രോസ്

പെരിങ്ങോടിന്റെ പെരുമയെഴുന്ന ഹൈസ്‌ക്കൂൾ പെരിങ്ങോടിലെ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ ,ആരോഗ്യ പരിപാലനം .പൊതുജനാരോഗ്യ സംരക്ഷണം എന്നിവയിൽ ബോധവത്കരണവും പരിശീലനവും നൽകുന്നതിനായി ജൂനിയർ റെഡ്ക്രോസ്സിന്റെ ഒരു ശാഖ പ്രവർത്തിക്കുന്നുണ്ട് .2010 - 2011 വർഷത്തിൽ അന്നത്തെ പി ടി എ പ്രസിഡന്റ് ആയിരുന്ന ശ്രീ അഹമ്മദ് കുട്ടി ആണ് ആദ്യ ജെ ആർ സി ബാച്ച്  ഉദ്ഘാടനം ചെയ്‌തത് .8 , 9 ,10 ക്ലാസ്സുകളിലെ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ജെ ആർ സി കേഡറ്റ്‌സ് ആയി തിരഞ്ഞെടുക്കുന്നു .

ഓരോ യൂണിറ്റിലും 15 കുട്ടികൾ വീതം 30 കുട്ടികളുള്ള രണ്ട് യൂണിറ്റുകൾ അന്ന് പ്രവർത്തനം ആരംഭിച്ചു .2014 -ൽ 20 കുട്ടികൾ വീതമുള്ള രണ്ട് യൂണിറ്റായി അതു വിപുലീകരിച്ചു .2020 ൽ യു .പി വിഭാഗത്തിൽ 20 കുട്ടികളും ഹൈസ്കൂളിൽ 60 കുട്ടികളുമുള്ള ഒരു വലിയ വിഭാഗമായി അതു വളർന്നു .2022 ആയപ്പോഴേക്കും എച് എസ്സിൽ 160 കേഡറ്റ്സും യു പി യിൽ 50 കേഡറ്റ്സും ഈ സന്നദ്ധത പ്രവർത്തനത്തിൽ പങ്കാളികളായുണ്ട് .ചിത്രകലാ അദ്ധ്യാപകൻ കൂടിയായ ശങ്കരൻ എം എൻ ആണ് ജെ ആർ സി കൗൺസിലർ .

ജെ ആർ സി പ്രവർത്തനങ്ങളിലൂടെ

  • 8 , 9 ,10 ക്ലാസ്സുകളിലെ ജെ ആർ സി കേഡറ്റ്സിന് യഥാക്രമം A ലെവൽ പരീക്ഷകളും 10 ലെ കേഡറ്റ്സിന് ഏകദിന ക്യാമ്പും എല്ലാ വർഷവും നടത്തിവരുന്നു .
  • കോവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ ജെ ആർ സി കേഡറ്റ്സും 10 - 15 വരെ തുണി മാസ്കുകൾ നിർമിച്ചു വിദ്യാലയത്തിന് നൽകി .
  • Sports Day, Arts Day,മറ്റ് ആഘോഷ പരിപാടികൾ ,ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം കേഡറ്റ്സിന്റെ സേവനങ്ങൾ ഉറപ്പുവരുത്തുന്നു .
  • Stage , Ground , Food court ,Announcement , first Aid ,Reception തുടങ്ങി duty ഏതും സന്തോഷത്തോടെ ഓരോ കേഡറ്റ്‌സും ചെയ്യുന്നു .