എച്.എഫ്.സി.യു.പി.എസ്. മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/അകലാതെ അകലാം

Schoolwiki സംരംഭത്തിൽ നിന്ന്
അകലാതെ അകലാം


അകലാതെ അകലാൻ നമ്മെ പഠിപ്പിച്ചു
കൊറോണ വ്യാപന കാലം
വിരൽ കോർക്കാതെ
കരം കോർക്കാതെ
മനം ചേർക്കാമിനി
വൈറസ് പഠിപ്പിച്ചു
ആർഭാടമില്ലാതെ
 ജീവിച്ചിടാൻ
കൈവിട്ടുപോയ നല്ല ശീലങ്ങൾ
തിരികെയെടുക്കാൻ മർത്യനോടുന്നു
ആടംബര പ്രേമികൾ
നെട്ടോട്ടമോടുന്നു
താഴ്മയോടൊന്നു ജീവിച്ചിടാൻ
ഇങ്ങനെയൊരു ധുർവിധി
കേട്ടുക്കേൾവിയിലില്ലെന്ന്
പുലമ്പുന്നു വൃദ്ധ ജനങ്ങളും
ആരാധനാലയങ്ങൾ കൊട്ടിയടച്ചു
ഭക്തരാം വിശ്വാസികൾക്ക്
മുന്നിൽ
വീടുകൾ ദേവാലയങ്ങളായി -
വരും! നല്ല കാലം എന്നോർത്തു കൊണ്ട്
നൽകാം കരഘോഷം
ഭരണാധികാരികൾക്കും
സ്വയം മറന്ന് പ്രവർത്തിക്കും
ആരോഗ്യ പ്രവർത്തകർക്കും
എല്ലാ ജനങ്ങൾക്കും കാവലാകുന്ന
ഭാരത ഭൂവിനെ നമിക്കാം മടിക്കാതെ
പ്രാർത്ഥിക്കാം നമുക്കേക മനസോടെ
ലോക സമസതാ സുഖിനോ ഭവന്തു.
             
         

ആൻലിയ എം എസ്
7 A എച്.എഫ്.സി.യു.പി.എസ്._മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത