ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയുടെയും മലപ്പുറം ജില്ലയുടെയും അതിർത്തിയോടടുത്തായാണ് കാരശ്ശേരി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇരുവഴിഞ്ഞിപ്പുഴയാണ് ഗ്രാമത്തിൻ്റെ പടിഞ്ഞാറ് അതിർത്തി. കിഴക്ക് നെല്ലിക്കാ പറമ്പ് ഗ്രാമവും വടക്ക് മുക്കം ടൗണും തെക്ക് കൊടിയത്തൂർ ഗ്രാമവും ആയാണ് കാരശ്ശേരി ഗ്രാമത്തിൻ്റെ കിടപ്പ്.

ഇരുവഴിഞ്ഞിപ്പുഴ അതിരിടുന്ന ഗ്രാമം പ്രകൃതി രമണീയമാണ്. മനോഹരമായ പുഴക്കരയും നെൽവയലുകളും മറ്റ് കൃഷി സ്ഥലങ്ങളും ഗ്രാമത്തെ ശാന്ത സുന്ദരമാക്കുന്നു

കൃഷിയാണ് ഗ്രാമത്തിലെ പ്രധാന തൊഴിൽ മേഖല. വിശാലമായ വയലുകളിൽ നെല്ലും പച്ചക്കറികളും വാഴക്കൃഷിയും നടത്തപ്പെടുന്നു. തെങ്ങ്, കവുങ്ങ്, റബ്ബർ കൃഷികളും ഗ്രാമത്തിൽ സജീവമാണ്.

അദ്ധ്യാപകനും എഴുത്തുകാരനും പ്രാസംഗികനുമായ ശ്രീ MN karassery, സിനിമാ നിർമാതാവ്, സംവിധായകൻ എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ സലാം കാരശ്ശേരി തുടങ്ങിയ പ്രഗൽഭ വ്യക്തിത്വങ്ങൾ കാരശ്ശേരി ഗ്രാമത്തിൻ്റെ അഭിമാനമാണ്.