വ്യാധി

കൊറോണ എന്ന മഹാമാരിയെ
ഒരുമിച്ച് നേരിടും നാം
കിരീടം പോലെ തലയിൽ കയറും
നമ്മെ കൊതിപ്പിക്കും
അതിനു ശേഷം നമ്മെ രോഗിയാക്കും ...!
രോഗികൾ ഒരുപാട് മരണങ്ങൾ ഒരു പാട്
നാം എന്തു ചെയ്യും ...
കേരളത്തിൽ തന്നെ പല മേഖലകളായി തരം തിരിക്കുന്നു
എന്തു കഷ്ടപ്പാടിത് നാം നേരിടുന്നു
എങ്കിലും ഒരാശ്വാസം പലരും
രോഗമുക്തരാകുന്നു
എങ്കിലും ഒരു കാര്യം പറയുന്നു
മരണത്തിൻ്റെ കീഴിൽ അകപ്പെടരുത്...!
നമ്മെ രക്ഷിക്കും ആരോഗ്യ പ്രവർത്തകരക്കായി
നമുക്ക് പ്രാർത്ഥിക്കാം...
ലോകം മുഴുവൻ ഇതിനെ അതിജീവിക്കും
ഉയിർത്തുപ്പാട്ടിൻ്റെ കാകളി മുഴങ്ങുന്നു
എന്നും നാം അതിജീവിക്കും പോലെ
ഇതിനെയും നാം അതിജീവിക്കും
അതിജീവനം അതിജീവനം അതിജീവനം
ഇനിയും നാം അതിജീവിക്കും...
കൊറോണ എന്ന മഹാമാരിയെ ഒരുമിച്ചു നേരിടും നാം
ഒരുമിച്ചു നേരിടും നാം
ഒരുമിച്ചു നേരിടും നാം ...!

അഞ്ചിമ
8 C ഗേൾസ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കവിത