എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ആരോഗ്യം...
കോവിഡ് കാലത്തെ ആരോഗ്യം...
കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിൽ ആണ് നാം. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തിൽ വര്ധിച്ചതോടു കൂടി കേരളം ആശങ്കയിലാണ്. നമുക്ക് എങ്ങനെ ഈ കാലത്തെ അതിജീവിക്കാം. പരിഭ്രാന്തി അല്ല കരുതൽ ആണ് നമുക്ക് ആവശ്യം. കൊറോണ വൈറസിനെ എതിർക്കാൻ രോഗപ്രതിരോധ ശേഷി ആവശ്യമാണ്. ഈ രോഗം പടർന്നുപിടിക്കുന്ന ഈ വേളയിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ വീടിനുള്ളിൽ കഴിയുക എന്ന്നുള്ളതാണ് ഏറ്റവും പ്രാധാന്യം. മുൻകരുതൽ എടുക്കേണ്ട സമയമാണിത്. ജാഗ്രത മതി ആശങ്ക വേണ്ട എന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. കുട്ടികളിലും മുതിർന്നവരിലും പ്രായഭേദമന്യേ ആർക്കും ഈ രോഗം പകരാം. സോപ്ഉപയോഗിച്ചു നിരന്തരം കൈകൾ കഴുകുക. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട കാലമാണിത്. കുട്ടികളെ കളിക്കാൻ പുറത്തേക്കു വിടരുത്. പോഷക ആഹാരങ്ങൾ കൂടുതലായി കൊടുക്കുക പരിസര ശുചിത്വവും വ്യെക്തി ശുചിത്വവും നിര്ബന്ധമാണ്. സാമൂഹ്യ അകലം പാലിക്കുക വേണം. ഈ കാര്യങ്ങൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തു ഓരോരുത്തരും പാലിക്കേണ്ടതാണ് ഈമഹാരോഗത്തിന്റെ ദിനങ്ങളിൽ മക്കളെയും കുടുംബത്തെയും മറന്നു സ്വന്തം ജീവിതം മറ്റുള്ളവർക് വേണ്ടി ഉഴിഞ്ഞു വെച്ച ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പോലീസ് അധികാരികളെയും നന്ദിയോടെ സ്മരിക്കുന്നു..............
സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം