എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ




ഞാൻ കൊറോണ ഹോ! ഏറേ കാലത്തെ ആഗ്രഹങ്ങൾക്ക് വിരാമമായ് ഞാൻ ഇന്നു മുതൽ പുറംലോകം കാണാൻ തുടങ്ങുകയാണ്. എന്റെ ഊഹം ശരിയാണെങ്കിൽ ഇത് ചൈനയായിരിക്കാനാണ് സാധ്യത. ചൈന മാത്രമല്ല ഈ ലോകം തന്നെ മുഴുവൻ ചുറ്റിക്കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയിരിക്കെയാണ് ഒരു അവസരം വീണു കിട്ടിയത്. ഇറ്റലിയിലേക്ക് പോയ ഒരു യാത്രക്കാരന്റെ കൂടെ ഞാനും വിമാനം കയറി. അപ്പോഴേക്കും ചൈന എന്റെയും എന്റെ കൂട്ടാളികളുടേയും പിടിയിലായിക്കഴിഞ്ഞിരുന്നു. ഇറ്റലിയിൽ നിന്ന് പിന്നെ പലയിടങ്ങളിലേക്കും ഞാൻ യാത്ര തിരിച്ചു. അങ്ങനെയിരിക്കെയാണ് ഇറ്റലിയിൽ നിന്നും ഇന്ത്യയിലെ കൊച്ചു കേരളത്തിലേക്ക് പോകാൻ ഒരു അവസരം ലഭിക്കുന്നത്. അത് ഞാൻ വേണ്ട രീതിയിൽ വിനിയോഗിച്ചു. ഇന്ന് കേരള മടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഞാൻ വ്യാപിച്ചിരിക്കുന്നു. ലക്ഷക്കണക്കിനു ആളുകൾ ഞാൻ മൂലം മരണത്തിന് കീഴ്പ്പെട്ടു.ഏറെ വൈകാതെ തന്നെ എന്നെ ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാനുള്ള വഴി ബുദ്ധിമാനായ മനുഷ്യൻ കണ്ടുപിടിക്കുമെന്ന് എനിക്കറിയാം. ഏറെ വൈകാതെതന്നെ എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരും. എന്നെ പ്രതിരോധിക്കാനായി പല മാർഗ്ഗങ്ങളും മനുഷ്യൻ ഇന്ന് ചെയ്യുന്നുണ്ട്. അതിൽ അവൻ വിജയിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.


ആദിത്യ കിരൺ
7 B എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം