എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം


പ്രകൃതി അമ്മയാണ്.പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽആണ് ലോക പരിസ്ഥിതി ദിനം ആചാരിചു തുടങ്ങന്നതു. നഗരങ്ങളെലാം മലിനീകരണതിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ അനുകൂലങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. ഭൂമിയെ സംരക്ഷിക്കുകയും ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടതു ആവശ്യമാണ് .


ഫാത്തിമത്ത് ജുമാന പി
9a എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം