എച്ച്. സി. സി. ഇ. എം. എച്ച്. എസ്സ്. എസ്സ്. സ്നേഹഗിരി, മാള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വി. ചാവറ ക‍ുര്യക്കോസ് ഏലിയാസച്ചൻെ്റ കാൽപാദങ്ങളേറ്റ് വിശ‍ുദ്ധമായ കോട്ടക്കൽ ആശ്രമത്തിൻെ്റ പ്രാന്തപ്രദേശമായിര‍ുന്നു പൈനാട്ട‍ുക്കര എന്ന ഗ്രാമം. മ‍ുല്ലൻക‍ുഴി എന്നും ജനനാട് ആറിയപ്പെട്ടിര‍ുന്നു. അന്ന് കേരളത്തിൽ സ്‍ത്യ‍ുർഹമായ സേവനങൾ നടത്തിയിരുന്ന ക൪മ്മലീത്ത മഠത്തിൻെറ ഉദയ പ്രൊവിൻസ് ഇരിങ്ങലക്ക‍ുടയിൾ സ്ഥാപിതമായതിനുശേഷം കോട്ടക്കൽ ആശ്രമത്തിലെ കൊടിയനച്ചനും, നാടിൻെറ വികസനം ആഗ്രഹിച്ചിരുന്ന നല്ലവരായ ചില നാട്ട‍ുകാരും ചേർന്ന് ഉദയ പ്രൊവിൻസിൻെറ പ്രൊവിൻഷ്യാൽ ആയിര‍ുന്ന ബഹ‍ുമനപ്പെട്ട സി. ക്ലമൻസിനെ കാണ‍ുകയ‍ും അവര‍ുടെ സ്വപ്നമായിര‍ുന്ന വിദ്യാലയം മ‍ുല്ലൻക‍ുഴി ഗ്രമത്തിൽ ആരംഭിക്കണമെന്ന് സിസ്‍റ്ററിനോട് അഭ്യർത്തിക്ക‍ുകയ‍‍ും ചെയ്ത‍ു.

അന്നത്തെ സ൩ത്തികപരാധീനതകൾക്കിടയില‍ും അവരെ സഹായിക്ക‍ുവാൻ ഉദയ പ്രൊവിൻസ് മ‍ുന്നിട്ടിറങ്ങ‍ുകയ‍ും അതിൻെറ ഫലമായി ബഹ‍ുമനപ്പെട്ട ഫദർ. പോൾ കൊടിയൻെറ സഹായത്തോടെ അന്നത്തെ ഇരിങ്ങലക്കുട ബിഷപ്പ് ബഹ‍ുമനപ്പെട്ട റയ്‍റ്റ് .ഡോക്ടർ. ജയിംസ് പഴയാറ്റിൽ പിതാവിൻെറ പക്കൽ നിന്നും വിദ്യാലയം ത‍ുടങ്ങ‍ുവാന‍ുളള അനുമതി നേട‍ുകയ‍ും ചെയ്‍ത‍‍ു. അങ്ങനെ 1979 ജ‍ൂൺ 25ാം തിയ്യതി ഹോളി ചൈൽഡ് കോൺവൻ്റ ഇംഗ്ലീഷ് മീഡിയം സ്‍ക‍‍ൂൾ സ്ഥാപിതമാവുകയും ചെയ്ത‍ു, ബഹ‍ുമനപ്പെട്ട സി. പരിമള ആയിരുന്നു ഹെഡ്‍മിസ്‍ട്രസ്. മിസ്സ് . വിൻഫറെ‍‍ഡ് കൊറിയാ ആയിരുന്നു അസിസ്‍റ്റൻറ.