എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാം അമ്മ

പ്രകൃതി.....ആരാണവൾ,
അവളൊരമ്മയാണോ ?
അതെ, അവളൊരമ്മയാണ്
ഏതൊരമ്മയേയും പോലെ
അവൾ ഭൂമിയിലെ സകല
ചരാചരങ്ങളേയും പരിപാലിക്കുന്നു.
എന്നാലവളിപ്പോൾ സ്വപുത്രന്മാരാൽ
വിരൂപയാക്കുപ്പെട്ടിരിക്കുന്നു
പ്ലാസ്റ്റിക് മാലിന്യങ്ങളെക്കൊണ്ടും
മറ്റു മലിനവസ്തുക്കളെക്കൊണ്ടും.
മക്കളുടെ ഈ വിഭ്രാന്തി
അവളെ തളർത്തീടുന്നു
ഇന്നവൾ മക്കൾക്കെതിരെ
പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.
പ്രളയമായും മഹാമാരിയായും
എന്നെങ്കിലും നീതി കിട്ടുമെന്ന
പ്രതീക്ഷയോടെ......

കൃപ കെ എം
9 C എച്ച് ഡി പി സമാജം ഹയർസെക്കന്ററി സ്കൂൾ എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത