ധരണി


സർവ്വംസഹയാം ധരണിതൻ
ഹരിതാഭയെ ഭസ്മമാക്കീടും
നരിയാം നരജന്മങ്ങൾ നാം...
എന്തിനായ് മർത്ത്യ നീ
ഭൂമിക്കു ശാപമായ് വിങ്ങലായ് നിന്നീടുന്നു...

മാതാവാം ധരണി തന്നിൽ
നരനായ് പിറന്നിങ്ങു നീ
നരിയായ് വളർന്നിങ്ങു നീ
നീർക്കുമിളപോൽ പൊലിഞ്ഞീടുമീ
മാനുഷ്യജന്മങ്ങൾ നാം

 

അനുശ്രീ എം എ
9 C എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത