2022-23 വരെ2023-242024-25


ലഹരി വിരുദ്ധ ക്യാമ്പയിൻ

 

പനങ്ങാട് : പ്രചാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും എച്ച് എസ് എസ് പനങ്ങാട് ജെ ആർ സി യൂണിറ്റും സംയുക്തമായി ഒക‍്ടോബർ 31 ന് വിദ്യാലയത്തിൽ വച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. മാറുന്ന ലോകത്തിലെ യുവാക്കളിൽ ലഹരിയുടെ അമിതമായ ഉപയോഗവും അതുമൂലം ശാരീരികവും മാനസികവുമായി നേരിടുന്ന വെല്ലുവിളികൾ വലുതാണ് എന്ന് വിദ്യാ‍ർത്ഥികളെ ബോധ്യപ്പെടുത്തി. വിദ്യാലയത്തിലെ ജെ ആർ സി കോഡിനേറ്ററായ നീലിമ ടീച്ചർ നേതൃത്വം നൽകി.

ഹിരോഷിമ – നാഗസാക്കി ദിനാചരണം നടത്തി

 
 

വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ – നാഗസാക്കിദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ മത്സരം നടത്തി. പോസ്റ്റർ മത്സരത്തിൽ 9 E ക്ലാസ്സിലെ അമൃതാനന്ദ് ഒന്നാം സ്ഥാനം നേടി. യുദ്ധവിരുദ്ധസന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ജെ ആർ സി കേഡറ്റുകൾ സമാധാന റാലി നടത്തി.