സഹായം Reading Problems? Click here


എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കണ്ണുതുറക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കണ്ണുതുറക്കൂ
ജാലകത്തിൻ വാതിൽ തുറന്ന നേരം; 
കൊച്ചു പൂമ്പാറ്റ തൻ വർണ്ണ ചിറകുകൾ വീശി,
പാറിക്കളിക്കുന്നു പ്രകൃതി തൻ മാറിൽ.
സപ്തവർണ്ണ ശബളമയായ്യള്ളാരു പൂവിൽ
നൃത്തം പഠിക്കുന്ന മധുപനെ നോക്കി, പുഞ്ചിരിക്കുന്നു ദിവ്യൻ ദിവാകരൻ.
വിണ്ണിന്റെ പൂമാരൻ.
കളകളമൊഴുകുന്ന ഈ കുഞ്ഞോളങ്ങളിലൂടെ മീനുകൾ നീന്തിടുന്നു;
കാവൽ ഗജങ്ങളെപ്പോലുള്ള മലകൾ.
സർവ്വതും കാക്കുന്നവർ.
പലവിധ പുഷ്‌പലതാദികളും,
ചെറുപുഴു മുതൽ,
വൻ മൃഗസഞ്ചയവും ,
തിങ്ങിവസിക്കും പ്രകൃതി യതിൽ -
നാമൊരു ചെറു മർത്യകുലം.
ഇവരെല്ലാമാണെന്റെ ശോഭ,
എൻ പൊൻ കിരീടത്തിലെ വൈരം;
ഇവരില്ലാതെ ഞാനില്ല
സ്നേഹത്താൽ ചൊല്ലുന്നു പ്രകൃതി.
അരുത് മർത്യാ കളങ്കമാക്കരുത്,
എന്തിനു നീയെന്നെ ദ്രോഹിക്കുന്നു.
സർവ്വതും നിൻ കീഴിലല്ല;
നിനക്കഭയം നൽകിയതാണെന്റെ പിഴവ്;
ഹീന കർമ്മിയായ മർത്യാ ..........
കണ്ണുകൾ തുറന്നീടൂ ......



അനാമിക കെ. എസ്.
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത