എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/സമ്പൂർണ്ണ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
സമ്പൂർണ്ണ ശുചിത്വം




ഹൈജീൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നും സാനിറ്റേഷൻ എന്ന ആംഗലേയ പദത്തിൽ നിന്നും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങൾ വീക്ഷിക്കുന്ന തിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജയുടെ  പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം,  വൃത്തി,  വെടിപ്പ്,  ശുദ്ധി,  എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം,  വൃത്തി,  വെടിപ്പ്, ശുദ്ധി,  മാലിന്യസംസ്കരണം,  കൊതുകു നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്ക് ശുചിത്വവുമായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണം: സമ്പൂർണ്ണ ശുചിത്വ പദ്ധതി. 

             ആരോഗ്യ ശുചിത്വം

           വ്യക്തിശുചിത്വം,  ഗൃഹ ശുചിത്വം,  പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന് മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലത്തിന്റെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.  വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. 1.     കൂടെകൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ,  വിരകൾ, ,  ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി,  തുടങ്ങികോവിഡ്  വരെ ഒഴിവാക്കാം. 2. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴിയേണ്ടതാണ്. കൈയുടെ പുറംഭാഗം വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴിക്കേണ്ടതാണ്. ഇതുവഴികൊറോണ,  എച്ച്ഐവി, മുതലായ  വൈറസുകളായയും  ചില ബാക്റ്റീരിയകളായും  എളുപ്പത്തിൽ കഴുകിക്കളയാം.3.  അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക4. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും5.. രാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും.                  


ആവണി. എസ്
6 B എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം