എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പരക്ക പരക്കുന്നു വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാം
കരം ശുദ്ധമാക്കാം, ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ.


പുറത്തേക്കു പോകേണ്ട ലാപ്ടോപ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാം അതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കുവാനും


ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ
തൊടേണ്ട മുഖം മൂക്കും കണ്ണും രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ-
ല്ലിടയ്ക്കാകിലും നീ പുറത്തേക്ക് പോയാൽ
 

മഹിമ
3 എ എച്ച്.ഗവ.യു.പി.സ്കൂൾ ഇരമല്ലിക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത