കൊറോണ വന്നു നമ്മുടെ നാട്ടിൽ
ലോകം മുഴുവൻ പടർന്നൊരു വില്ലൻ
ഇല്ല നമ്മൾ തോൽക്കില്ല
അതിജീവിക്കും ഒറ്റക്കെട്ടായ് മുന്നേറി.
വസൂരി വന്നു തോറ്റില്ല.
നിപ്പ വന്നു തോറ്റില്ല.
പ്രളയം വന്നു തോറ്റില്ല, ഇല്ല
ഇനിയും നമ്മൾ തോൽക്കില്ല
അതിജീവിക്കും ഒറ്റക്കെട്ടായ് മുന്നേറി.
കൊറോണ നമ്മോട് വിട പറയും
നാളുകളാഗതമാകുന്നു,
കൈകൾ കഴുകാം, മുഖംമൂടി വെയ്കാം,
അകന്നിരിക്കാം, ഇനി മേലിൽ
വെളിയിലിറങ്ങാതിരിക്കാം
നല്ലൊരു നാൾ വരും വരെയും
ഇല്ല നമ്മൾ തോൽക്കില്ല
അതിജീവിക്കും കൊറോണയെ
നമ്മൾ ഒറ്റക്കെട്ടായ് മുന്നേറി.