എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/സുന്ദരചെപ്പ് എൻ പ്രകൃതിയും

"സുന്ദരചെപ്പ് എൻ പ്രകൃതിയും"

കാടും മലകളും
താഴ്വാര വീഥിയും
ചാർത്തിയൊരുങ്ങുന്ന
എന്റെ ഭൂമി

മണ്ണിന്റെ ഗന്ധവും
പുഴയുടെ ഓളാവും
കാറ്റിന്റെ താളവും
എന്റെ ഭൂമി
 
ആയിരമായിരം
ജന്തുജാലങ്ങൾക്ക്
ആവാസമേകുന്ന
നല്ല ഭൂമി

കിളികളും, പൂക്കളും,
ശലഭങ്ങളും കൊണ്ട്
സൗഹൃദമാലകൾ
കൊർത്ത ഭൂമി

പുലരിതൻ വേളയിൽ
പുലർവെട്ടമേകുവാൻ
സൂര്യനെ തന്നൊരു
എന്റെ ഭൂമി
 
സന്ധ്യയ്ക്കു വാനിന്റെ
നെറുകൈയിൽവിരിയുവാൻ
താരകമൊട്ടുകൾ
നട്ട ഭൂമി

വർഷവും ശിശിരവും
ഹേമന്തവുമെല്ലാം
അതിഥിയായ് എത്തുന്ന
നല്ല ഭൂമി

സുന്ദരിയാമെന്റെ അമ്മയാം
പ്രകൃതിയ്ക്ക്
ഒരായിരം നന്ദി ചൊല്ലിടുന്നു
ഞാൻ ഒരായിരം നന്ദി ചൊല്ലിടുന്നു
 

ആദിത്യ
9 എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത