എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ വിഷുക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പിന്റെ വിഷുക്കാലം

കാലം തെറ്റാതെ കണിക്കൊന്നയും പൂത്തിരുന്നു .
കദളിപ്പഴവും കൈനീട്ടവും കോടിയും
കണ്ണനു കാഴ്ചവെച്ചു .
ഒരു കൊച്ചു കണിയുമൊരുക്കിയിരുന്നു.
കണ്ടും കേട്ടും അറിഞ്ഞും
ഈ ലോകത്തിനൊപ്പം കേരളീയരേ....
കരുതലോടെ മുന്നോട്ടു പോവുക.
നമ്മെ കരുതിയിരിക്കുന്നോരുടെ
കരളിലെന്തെന്നു കാട്ടിത്തന്നോരീ
വിഷുക്കാലവും കൂടെ കടന്നു പോയി...
കടന്നു വരുന്നൊരു പുതുലോകത്തിനായി
പുത്തൻ കിനാക്കളും കോർത്തിണക്കി.
കരളുറപ്പോടെ കാത്തിരിക്ക
നാം വേർപെടുത്തിയ കൈകളെ വീണ്ടും ചേർക്കുവാൻ
ആഴം കൂടിയ അകലങ്ങളെ
അരികിലേക്കണയ്ക്കുവാൻ
ഇനിയെന്നും ഈ ഓർമകളിലൂടെ......
ഭൂമിയിലെ മാലാഖമാരെ പ്രണാമം..
ഇത് കരുതി കാത്തിരുന്ന വിഷുക്കാലം.

അശ്വതി എസ്
പ്ലസ് 2 ഹ്യുമാനിറ്റീസ് എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത