എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മ ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മ ഭയം


കൊറോണ ഉണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം വളരുന്ന കാട്ടുതീയായി
വിദ്യയിൽ കേമനാം മാനവ രൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുംമ്പോൾ
വിരസത ഒട്ടുമേ പിടികൂടാ തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങളോരോന്നു ഭയന്നിടുന്നു
ഞാനല്ല ഞാനല്ല എന്നോതികൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടയ്ക്കുന്ന മാർഗങ്ങൾ കേറി വരാതെ തടഞ്ഞീടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധക്കൊപ്പുകൾ പ്പോലും
നിൻ ആനന്ദ നൃത്തത്തിൻ കളിപ്പാവയോ
സങ്കടമുണ്ട് മനസ്സകമെല്ലാമോ
സച്ചരാം മനുജരെ ഓർത്തിടുംമ്പോൾ
സത്യത്തിൻ ഈ ഗതി ചൂണ്ടിക്കാട്ടുന്നത് സത്യമാർഗ്ഗത്തിൻ ദിശയല്ലയോ
 അഹന്തകളെല്ലാമെ വെടിയുക മനുഷ്യാ നീ
അഹങ്കരികക്കണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമി കീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ....


 

രോഹിണി പ്രദീപ്
10 B എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത