എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒരു സുപ്രഭാതം പൊട്ടി വിടർന്നു
കൊറോണ ഭീതിയായ്
കൊറോണ കൊറോണ കൊറോണ
രോദനങ്ങൾ എങ്ങും ഉയർന്നു.
വിജനമാം വഴിയോരങ്ങളിൽ
പക്ഷിമൃഗാദികൾ ആനന്ദനൃത്തമാടി
ലോകം കീഴടക്കിയ മനുജൻ മാത്രം
കൂട്ടിലകപ്പെട്ടു.
മർത്യന്റെ ക്രൂരതയ്ക്ക്
പ്രകൃതിയുടെ പ്രതികാരമോ?.........
മടങ്ങാം നമുക്ക് പ്രകൃതിയിലേയ്ക്ക്
സംരക്ഷിക്കാം നമുക്ക് പ്രകൃതിയെ
നിയമങ്ങൾ പാലിച്ചുകൊണ്ട്
നമുക്ക് നമ്മെയും
സഹജരെയും കാത്തീടാം.
 

മരിയ ജോബി
3 എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത