എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/വിദ്യാരംഗം
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ളതാണ് വിദ്യാരംഗം കലാ സാഹിത്യവേദി. വിദ്യാരംഗം കലസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധ മൽസരങ്ങൾ നടത്തുകയും സമ്മാനർഹരായ കുട്ടികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.മലയാള ഭാഷയുമായി ബന്ധപ്പെട്ട സവിശേഷദിനങ്ങൾ കണ്ടെത്തി വിവിധ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തു കയുണ്ടായി. കുട്ടികളുടെ സർഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്‌കൂൾ മാഗസിനിൽ പ്രസിദ്ധപ്പെടുത്തുന്നു.