എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സിനിമ
സിനിമ

ഇംഗ്ലീഷ് ക്ലബ്ബും വിദ്യാരംഗവും യോജിച്ചാണ് ഫിലിം ക്ലബ് പ്രവർത്തി ക്കുന്നത്. പത്താം ക്ലാസിന്റെ ഇംഗ്ലീഷ് രണ്ടാം യൂണിറ്റായ ഫ്രെയിം സിനോട് ബന്ധപ്പെട്ട് ഷോർട്ട് ഫിലിം ഫെസ്റ്റുകൾ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടാറുണ്ട്. ദ അദർ പെയർ , ടെൻ മിനിറ്റ്സ് , ലൈഫ് ആന്റ് ഡെത്ത് ഓഫ് എ പംകിൻ എന്നിവ അതിൽ ചില ചിത്രങ്ങളാണ്. ഒൻപതാം ക്ലാസിന് മഹാത്മാ ഗാന്ധി, സച്ചിൻ ടെൻഡുൽക്കർ എന്നിവരെക്കുറിച്ചിള്ള ചിത്രങ്ങളും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി കപ്പൽ യാത്ര, ചിത്രകാരൻ എന്നിവയോട് ബന്ധപ്പെട്ട ഷോർട്ട് ഫിലിമുകൾ എന്നിവ ചേർക്കാറുണ്ട്.

ഒൻപതാം തരത്തിൽ 'കൊടിയേറ്റം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടിയാണ് സിനിമാ പ്രദർശനം നടത്തുന്നത്.

       വളരെ ഉത്സാഹത്തോടെയും ഊർജസ്വലതയോടും കൂടിയാണ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. ഫിലം ഫെസ്റ്റിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് വിദ്യാർത്ഥികൾ തന്നെയാണ്.