എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''പഠനോത്സവം''.

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠനോത്സവത്തിനു തുടക്കമായി:

വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി അക്കാദമിക പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയിട്ടുള്ളത്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ക്യാമ്പുകൾ, സയൻസ്പാർക്കുകൾ, പ്രതിഭാകേന്ദ്രങ്ങൾ, ഗണിതവിജയം, സർഗവിദ്യാലയം, ശാസ്ത്രവീഥി, ശാസ്ത്രകൗതുകം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. ഈ പദ്ധതികളിലൂടെ കുട്ടികൾ ആർജിച്ച അറിവുകളും കഴിവുകളും ഉത്സവാന്തരീക്ഷത്തിൽ പൊതുസമൂഹവുമായി പങ്കുവയ്ക്കാൻ പഠനോത്സവം അവസരമൊരുക്കും. വിദ്യാലയങ്ങൾ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും സ്‌കൂൾ പ്രവർത്തനങ്ങൾ കൂടുതൽ മികവിലേക്കു നയിക്കുന്നതിനുള്ള നിർദേശങ്ങൾ രൂപീകരിക്കുന്നതിനുമുള്ള അവസരങ്ങൾ കൂടിയാകും പഠനോത്സവം