എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''കാരുണ്യക്കുടുക്ക''.
കാരുണ്യസഹായ നിധി
അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ പരിമിതികളിൽ നിന്നുകൊണ്ടു തന്നെ പതിനായിരം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു. പിറന്നാൾ ദിവസങ്ങളിലും മറ്റ് പ്രത്യേക ദിവസങ്ങളിലും സഹപാഠികൾക്ക് മധുരം നൽകാൻ വച്ചിരിക്കുന്ന പൈസ വളരെ സന്തോഷത്തോടുകൂടി കാരുണ്യ കുടിയിലേക്ക് കുഞ്ഞുങ്ങൾ നൽകുന്നു.