അനന്തമായ വാനിൽ പറക്കുമീ പക്ഷി പാടുമൊരീണം എൻ മനം കുളിർക്കും
കേൾക്കുന്ന നാദം എൻ തീക്കനലാം
ഹൃദയത്തിൽ തട്ടി മായുന്നില്ല പ്രിയേ സഖി
എന്തിനീ മൗനം നിനക്കെന്നോട്
പറയൂ നീ മായാതെയകലേ
നമുക്കോർക്കാം പറയാം കഴിഞ്ഞ നല്ല
ദിനങ്ങളിലെ വിശേഷങ്ങളെ
എൻ കനവിൽ വന്നു നിന്നിരുന്ന പുണ്യമേ
എൻ സ്വപ്നത്തെ പൂർണ്ണ മാക്കിയ കന്യക
വിൺമങ്കയായ സൂര്യ കിരണമേ -നിന്ന
ഐശ്വര്യം എൻ പരിണാമത്തിന് പ്രതീകമാകുന്നു
അതിരില്ലാത്ത വാനിൽ പാറാം പാടാം നമുക്കിണക്കിളിയെ പ്രിയേ
ഒരുമിക്കാം സഖി ഒരുമിക്കാം ആ നല്ല ഭാവിക്കായി ഒരുമിക്കാം