എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ഇനി എത്ര കാലം
ഇനി എത്ര കാലം
അച്ഛൻ കൊണ്ട് വന്ന കളിപ്പാട്ടവുമായി മിന്നു പൊന്നുവിന്റെ വീട്ടിലേക്ക് ഓടി. പൊന്നൂ.... നമുക്ക് കളിക്കാം.അവൾ ഓടി പൊന്നുവിന്റെ വീട്ടിലെത്തി.പൊന്നു ഒന്നും മിണ്ടിയില്ല.മുഖത്തു വലിയ സന്തോഷംമൊന്നും ഇല്ല.മിന്നുവിന് ആകെ സങ്കടമായി.എന്നും ഞാൻ എത്തുമ്പോൾ പൊന്നു തുള്ളിച്ചാടും.പക്ഷെ ഇന്ന് അവൾ പൊന്നുവിന്റെ അമ്മയോട് പരാതി പറയാൻ എന്നോണം ഓടിച്ചെന്നു.അവളെ കണ്ടതും അമ്മ ധൃതിയോടെ തൊഴുത്തിലേക്ക് ഓടി.അവൾ ആകെ വിഷമത്തിലായി.വീട്ടിലേക് തന്നെ തിരിച്ചു പോയി.മുത്തശ്ശിയോട് സങ്കടം പറഞ്ഞു.മുത്തശ്ശി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു:മോളെ, നിന്റെ അച്ഛൻ ദുബായിൽ നിന്ന് വന്നതല്ലേ, ഇനി ആരും നമ്മളോട് ഒരു മാസത്തേക്ക് മിണ്ടുകയില്ല.കൗതുകത്തോടെ മിന്നു ചോദിച്ചു, അതെന്താണ് മുത്തശ്ശി? മോളെ, 'കൊറോണ'അതെല്ലാവർക്കും പേടിയാ.അച്ഛൻ കൊണ്ട് വന്ന കളിപ്പാട്ടവും ചേർത്ത് പിടിച്ചു നിരാശയോടെ മിന്നു പൊന്നുവിന്റെ വീട്ടിലേക്ക് നോക്കിയിരുന്നു.മനസ്സിൽ അവൾ പ്രാർത്ഥിച്ചു. ദൈവമേ... ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ മുക്തരാക്കണേ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ