എം എ എസ് എം എച്ച് എസ് വെന്മേനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Student Police Cadet

 

2012 മുതൽ വെന്മേനാട് എം.എ.എസ്.എം ഹൈസ്കൂളിൽ ആരംഭിച്ച എസ് പി സി പദ്ധതി 2024 വർഷത്തിലും വളരെ മികവാർന്ന പ്രവർത്തനത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു ഒരു ബാച്ചിൽ 44 കേഡറ്റുകളോട് കൂടി ആരംഭിച്ച  ഈ പദ്ധതിയിൽ 572 കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കി. വ്യക്തിപരമായും സാമൂഹികമായും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കേഡറ്റുകൾക്ക് സാധിച്ചു ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ആന്റി ഡ്രഗ്സ് awareness പ്രോഗ്രാമുകൾ  വിദ്യാലയത്തിലും സമീപപ്രദേശങ്ങളിലും നടത്തിവരുന്നു.എന്റെ മരം പദ്ധതിയുടെ ഭാഗമായി സമീപപ്രദേശങ്ങളിലും,ഭവനങ്ങളിലും.വിദ്യാലയത്തിലും വിവിധതരത്തിലുള്ള വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. എസ്പിസിയുടെ വിവിധ പദ്ധതികളുടെ  ഭാഗമായി ഫ്രണ്ട്സ് അറ്റ് ഹോം, എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ, റെസ്പോൺസിബിൾ വേസ്റ്റ് മാനേജ്മെന്റ്, ലീഗൽ ലിറ്ററസി ക്യാമ്പയിൻ, ഒൺലി കെയർ, ചലഞ്ച്  ദ ചലഞ്ചസ്,എന്നീ വിവിധ മേഖലകളിൽ എസ്പിസിയുടെ കയ്യൊപ്പ് പതിപ്പിച്ചു.വിദ്യാലയത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനും എസ് പി സി യുടെ പങ്ക് മികച്ചതാണ്. വിദ്യാലയത്തിലെ ഓരോ ദിനാചരണങ്ങളിലും  കേഡറ്റുകൾ  മുഖ്യ പങ്ക് വഹിക്കുന്നു. അതോടൊപ്പം തന്നെ വിദ്യാലയത്തിലെ ഡിസിപ്ലിൻ, പരിസര ശുചീകരണം എന്നിവയിലും എസ് പി സി പദ്ധതി മുഖ്യപങ്ക് വഹിക്കുന്നു.