എം എസ് സി എൽ പി എസ് വെള്ളയാണി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
02/07/2025(തിങ്കളാഴ്ച)10 മണിയോടെ പ്രവേശനോത്സവം ആരംഭിച്ചു. പ്രിയപ്പെട്ട രക്ഷിതാക്കളും, കുട്ടികളും, പി.ടി.എ അംഗങ്ങളും,ചേർന്നായിരുന്നു ഉദ്ഘാടന പരുപാടികൾ നടത്തിയത്. പുതുതായി വന്ന കുട്ടികളെ നോട്ട്ബുക്ക് കൊടുത്താണ് സ്വീകരിച്ചത്.
ആദ്യ രണ്ട് ആഴ്ചകൾ സന്നദ്ധത പ്രവർത്തനങ്ങൾ ആയിരുന്നു നൽകിയത്.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനമായിരുന്നു . കുട്ടികൾക്ക് ക്വിസ് പ്രോഗ്രാം, പോസ്റ്റർ നിർമ്മാണം, പ്ലകാർഡ് നിർമ്മാണം , കളറിംങ്, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.സമ്മാനങ്ങളും നൽകി.
വായന ദിനം
ജൂൺ 19 പി എൻ പണിക്കർ ഓർമ്മ ദിനം : വായന മത്സരം, പോസ്റ്റർ നിർമ്മണം, പദകേളി, അക്ഷര കേളി , പാട്ട , പ്രസംഗം,പല മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.
ലഹരി വിരുദ്ധ ദിനം
ജൂൺ 26
പ്രതിഞയും സുംമ്പ ഡാൻസും പോസ്റ്ററും സന്ദേശവും ഒക്കെയായിരുന്നു അന്നേ ദിവസം.
പൊതു പ്രവർത്തനങ്ങൾ
എല്ലാ ആഴ്ചകളിലും ആർട്ട് ക്ലാസ്, എക്സർസൈസ്, തുടങ്ങിയ വിവിധ പരുപാടികൾ നടത്തി വരുന്നു.