എം എസ് എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25
പ്രമാണം:Little Kites പ്രവർത്തന റിപ്പോർട്ട് 2024-25.pdf

☢
2024 -27 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15ന് നടത്തി 25 കുട്ടികൾ പരീക്ഷ എഴുതി. നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു
റിസൽട്ട്
ജൂൺ 23ന് അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നു. 24 കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബാച്ചിന്റെ ലീഡറായി ഫിസയെയും ഡെപ്യൂട്ടി ലീഡറായി ലസ്രനെയും തെരഞ്ഞെടുത്തു വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു.
പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് ആറിന് നടന്നു മാസ്റ്റർ ട്രൈനർ ആയ ആശ ടീച്ചർ ക്ലാസ് നയിച്ചു 25 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് ഒരു പുതിയ അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് ആശ ടീച്ചർ നടത്തി..
റെഗുലർ ക്ലാസ്
എൽകെ 2024 -27 ബാച്ചിന്റെ ആദ്യ ക്ലാസ്സ് ജൂലൈ 31ന് നടന്നു.ക്ലാസ് നടത്തി കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗങ്ങൾ കണ്ടെത്തി.
പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് ആറിന് നടന്നു മാസ്റ്റർ ട്രൈനർ ആയ ആശ ടീച്ചർ ക്ലാസ് നയിച്ചു 25 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് ഒരു പുതിയ അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി. മൂന്നരയ്ക്ക് ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് ആശ ടീച്ചർ നടത്തി..
റെഗുലർ ക്ലാസ്
എൽകെ 2024 -27 ബാച്ചിന്റെ ആദ്യ ക്ലാസ്സ് ജൂലൈ 31ന് നടന്നു.ക്ലാസ് നടത്തി കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗങ്ങൾ കണ്ടെത്തി.
2023-26 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്റ്റംബർ 1 തീയതി നടത്തി ഇരുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു . ആർ പി ആയ സന്തോഷ് സാർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ ഇനങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളെയും പ്രോഗ്രാമിങ്ങിൽ നിന്ന് മൂന്ന് കുട്ടികളെയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു.
സ്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.5,6 ക്ലാസിലെ കുട്ടികൾക്ക് ഇവർ റോബോട്ടിക് ക്ലാസുകൾ എടുത്തുകൊടുത്തു . ഓണത്തിനോട് അനുബന്ധിച്ച് ഡിജിറ്റൽ അപ്പ പൂക്കളം മത്സരം നടത്തി. കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി. ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു.
ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ ഇനങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ അനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളെയും പ്രോഗ്രാമിങ്ങിൽ നിന്ന് മൂന്ന് കുട്ടികളെയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു.
സ്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.5,6 ക്ലാസിലെ കുട്ടികൾക്ക് ഇവർ റോബോട്ടിക് ക്ലാസുകൾ എടുത്തുകൊടുത്തു . ഓണത്തിനോട് അനുബന്ധിച്ച് ഡിജിറ്റൽ അപ്പ പൂക്കളം മത്സരം നടത്തി. കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി.
പ്രവർത്തനങ്ങൾ
ജൂലൈ 29 30 31 എന്നീ ദിവസങ്ങളിൽ 2023- 26 ബാച്ചിലെ കുട്ടികൾ ഗ്രൂപ്പായി 6A, 6B,7A, 7Bഎന്നീ ക്ലാസുകളിൽ റോബോട്ടിക്സിനെ കുറിച്ച് പഠിച്ച കാര്യങ്ങൾ പങ്കുവെച്ചു കോഴിയുടെ പ്രോഗ്രാം കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു
ലിറ്റിൽ കൈറ്റ് കുട്ടികൾ നമ്മുടെ സ്കൂളിലെ ഐഇ ഡി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തി കൊടുത്തു.
പോസ്റ്റർമത്സരം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി മൂന്നു ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധതദിന റാലിയുടെ പ്രസക്തഭാഗങ്ങൾ ക്യാമറയിൽ പകർത്തി വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു
ഇ -ഇലക്ഷൻ
ഓഗസ്റ്റ് 16ന് സ്കൂൾ ഇലക്ഷൻ നടത്തി ഇലക്ഷന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് ആയിരുന്നു സ്കൂൾ ഇലക്ഷൻ നടന്നത്. ഉച്ചയ്ക്കുശേഷം നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇ-ഇലക്ഷൻ ആയി നടത്തി. സമിതി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആയിരുന്നു ഇലക്ഷൻ. എൽ കെ കുട്ടികൾ നേതൃത്വം നൽകി.
അമ്മ അറിയാൻ
Health Profile
2024-27 LK batch കുട്ടികളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്കായി health profile create ചെയ്തു.
സ്‌കൂളിലെ എല്ലാ കുട്ടികളുടെയും പൊക്കം , ഭാരം എന്നിവ കൃത്യമായി അളക്കുകയും തുടർന്ന് എല്ലാ കുട്ടികളുടെയും ബിമി കണ്ടെത്തുകയും ലിബർഓഫീസ് കാൽക്ക് ന്റെ സഹായത്താൽ അവ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി