ഇവിടെ വെറുത്തത് ആദ്യമായി ആരെ ഞാൻ ?
കളിക്കുവാൻ പോകേണ്ടെന്ന് പറഞ്ഞ അച്ഛനെയോ ?
പഠിക്കൂവാൻ പറഞ്ഞ അമ്മയെയോ ?
പനി വന്നാൽ ക്വാറൻറ്റൈനെന്നു പറയുന്ന ഡോക്ടറെയോ ?
അതോ ഇതിനൊക്കെ കാരണമായ കോവിഡിനെയോ ?
കാട്ടുതീ പോലെ പടരുന്ന കോവിഡിനെ
തുരത്താം നമുക്കെത്രയും വേഗം.
കളിക്കാനാളില്ല കൂട്ടുകൂടാനാരുമില്ല
വണ്ടിയില്ല കടയില്ല
ലോക്ക്ഡൗൺ ലോകമെങ്ങും.
കോവിഡ് ഭീതി പടർത്തുമ്പോൾ
കൂട്ടം ചേർന്നു നടക്കരുതാരും
കൂട്ടിനു നാലാൾ ചേരരുതെങ്ങും.