എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവ ദിനത്തോടനുബന്ധിച്ച് പോസ്റ്ററുകൾ തയ്യാറാക്കി സ്‌കൂളിന്റെ ചുമരുകളിൽ പതിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ട് ഉറുമാൻ തെെകളും ഒരു ചെറുനാരങ്ങ തെെയും സ്‌കൂളിന് സമർപ്പിച്ചു.റമളാനിൽ മെഗാക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു.വൃദ്ധദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് വിദ്യാർത്ഥിനികൾ കാപ്പാട് സ്‌നേഹതീരം-വൃദ്ധസദനം സന്ദർശിച്ചു,അവർക്ക് ഒരു നേരത്തേ ഭക്ഷണം നൽകുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും 4 മണിക്കൂർ അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തത് കുട്ടികൾക്ക് പുതിയ അനുഭവമായി.