എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2016-17

                                                     2016-17 അധ്യായന വർഷത്തിന്റെ ആരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ശാസ്‌ത്ര ക്ലബിന്റെ ഉത്ഘാടനം Prof . Dr.അനന്തകൃഷ്ണൻ നിർവഹിച്ചു.അതിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശാസ്‌ത്രപരീക്ഷണങ്ങൾകുട്ടികൾക്കു കൗതുകകരമായി. ജൂലെെ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് മത്സരം, കൊളാഷ് മത്സരം,പ്ലാനറ്റോറിയം സന്ദർശനം എന്നിവ നടത്തി, സ്‌കൂൾതല ശാസ്‌ത്രമേള ഉത്ഘാടനം പേപ്പർ റോക്കറ്റ് വിക്ഷേപിച്ച് H M നിർവഹിച്ചു. സബ്‌ജില്ലാ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുപ്പിച്ചു. സബ്‌ജില്ലാ ശാസ്ത്രോത്സവത്തിൽ വർക്കിം മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു. സബ്‌ജില്ലാ തല ശാസ്ത്രനാടക മസ്തരത്തിലും കുട്ടികളെ പങ്കെടുത്തു.