എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/നാടിനെ നടുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനെ നടുക്കിയ മഹാമാരി


പെട്ടന്നൊരു ദിവസം ദിവസം വന്നെത്തി
നമ്മുടെ നാടിനെ നടുക്കി കൊറോണ
നമ്മുടെ രാജ്യത്ത് മാത്രമല്ലീക്കൊറോണ
അയൽ രാജ്യങ്ങളിലുമുണ്ടത്രെ ക്കൊറോണ

പുറത്ത് പോകണമെങ്കിൽ നമുക്ക്
മുഖം മറയ്ക്കണം തൂവാല കൊണ്ട്
തിരിച്ചു വന്നിടുമ്പോളാകട്ടെ നമ്മൾ
കൈകൾ രണ്ടും കഴുകീടണം

വാഹനങ്ങളും തുറക്കാത്ത കടകളും
മനുഷ്യരില്ലാത്തറോഡുകളും
രാജ്യത്തിൻ തെരുവീഥികളിലിന്ന്
പോലീസുകാരുടെ നിയന്ത്രണവും

കല്യാണം ഇല്ല ആഘോഷങ്ങളില്ല
ഉത്സവം ഇല്ല അമ്പലങ്ങളിൽ
പ്രാർത്ഥനയില്ല പള്ളികളിൽ
പഠനമില്ല വിദ്യാലയത്തിൽ

ആരോഗ്യപ്രവർത്തകർ ആകട്ടെ
ജീവൻ പണയപ്പെടുത്തി ഓടിനടക്കുന്നു
മനുഷ്യ ജീവൻ രക്ഷിക്കാനായി
അധികാരികളും ഓടിനടക്കുന്നു

പ്രവാസികളുടെ മടക്കയാത്രയിൽ
പതിനാലു ദിവസം കോറന്റൈൻ
ഇത്ര ചെറിയൊരു വൈറസ് ആയിട്ടും
 ഇത്ര ഭീകരമോ ഈ കൊറോണ
 

ഐസ ഫെല്ല
IV എം. ഐ. എൽ. പി. എസ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത