വിറച്ചതില്ല നമ്മളെത്ര യുദ്ധ ഭൂമി കണ്ടവർ
ഭയന്നതില്ല നമ്മളെത്ര ഗർജനങ്ങൾ കേട്ടവർ
തകർന്നതില്ല നമ്മളെത്ര വർഷ താണ്ഡവങ്ങളിൽ
തോറ്റതില്ല ഏതു രോഗ ഭീകരനു മുന്നിലും
തോക്കുകില്ല നമ്മളിന്നു കോവിഡിന്റെ മുന്നിലും
തോൽക്കുവാൻ പിറന്നതല്ല നമ്മളെന്ന് ഓർക്കുവിൻ
വിറച്ചതില്ല നമ്മളെത്ര യുദ്ധ ഭൂമി കണ്ടവർ
ഭയന്നതില്ല നമ്മളെത്ര ഗർജനങ്ങൾ കേട്ടവർ
തോക്കുകില്ല നമ്മളിന്നു കോവിഡിന്റെ മുന്നിലും
തോൽക്കുവാൻ പിറന്നതല്ല നമ്മളെന്ന് ഓർക്കുവിൻ