കാലം ഇതു വല്ലാത്ത കാലം
പരീക്ഷകളെല്ലാം പോയ് മറഞ്ഞു
അവധിക്കാലം ഒാടിയെത്തി
കളിക്കുവാൻ കഴിയില്ല പുറത്തിറങ്ങി
വീടിന്റെ പടിവാതിൽ കടക്കാതെ
പൂമരച്ചുവട്ടിൽ ഇരിക്കുവാനോ
പൂത്തുമ്പിതയെ പിടിക്കുവാനോ
ഉത്സവങ്ങളും ആഘോഷരാവും
വിഷുക്കാലവും പോയ് മറഞ്ഞു
ആദിയും വ്യാധിയും മാറിടുന്ന
നല്ലൊരു നാളേക്കായ് കാത്തിരിക്കാം