എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/സമൂഹ മാധ്യമങ്ങളും കുട്ടികളും

Schoolwiki സംരംഭത്തിൽ നിന്ന്
സമൂഹ മാധ്യമങ്ങളും കുട്ടികളും

പുസ്തകങ്ങളിലൂടെയും റേഡിയോയിലൂടെയും പത്രങ്ങളിലൂടെയുമൊക്കെ വിജ്ഞാനം ആർജിച്ചിരുന്ന ഒരു പഴയ തലമുറ നമ്മുക്കുണ്ടായിരുന്നു. നേരായ വിദ്യ തേടി, നേരായ പാതയിൽ സഞ്ചരിച്ച് ശരിയായ ലക്ഷ്യത്തിലെത്തിച്ചേർന്നിരുന്ന ആ പഴയ തലമുറയുടെ കാഴ്ച്ചപ്പാടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മാറി മാറി വരുന്ന ടെലിവിഷൻ ചാനലുകളുടെ കാലവും കടന്ന് ഹൈടക്ക് സംവിധാനങ്ങളുള്ള മാധ്യമ സംസ്ക്കാരത്തിലേക്ക് ഇന്ന് എത്തിയിരിക്കുന്നു നമ്മുടെ പുതു തലമുറ. ഇന കുതിച്ചു ച്ചാട്ടം എവിടേക്കാണ് ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

സെൽ ഫോണും കംപ്യൂട്ടറും ലാപ്ടോപ്പുമൊക്കെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന ആധുനിക തലമുറയ്ക്ക് അവയില്ലാത്ത ലോകം സങ്കൽപ്പിക്കാൻ പ്പോലും കഴിയില്ല. പുതുതായി എത്തുന്ന ഹൈടക്ക് സംവിധാനങ്ങളെ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുകയാണ് ഇന്നത്തെ സൈബർ തലമുറ
ആയിഷ
6A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ,
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം