എം.യു.പി.എസ് വാക/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തീന്റെ അമൃത മഹോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചുഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനത്തോട് അനുബന്ധിച്ച് വാക മാലതി യുപി സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ഇ. ഒ സോജൻ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രധാന അധ്യാപിക ഷീജ കെ പി ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥികൾ ദേശഭക്തിഗാനം,പ്രസംഗം, പ്രച്ഛന്നവേഷം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ75എന്ന അക്കം കുട്ടികൾ അണിനിരന്നു നിന്ന് അവതരിപ്പിച്ചു.

ഷീജ ടീച്ചർ സ്വാഗതവും വിജി ടീച്ചർ നന്ദിയും പറഞ്ഞു.