തളരാതെ പൊരുതുക പൊരുതി മുന്നേറുക
ഇടറില്ല പതറില്ല നമ്മൾ
ഒാർത്തു വെക്കേണ്ടതായുണ്ട് നാം തീർത്തൊരി
അതിജീവനത്തിൻെറ മന്ത്രം
ഒരോരോ യാമങ്ങൾ തീരുന്ന നേരവും
ആരോ പഠിപ്പിച്ച കാര്യം
ദൂരത്ത് നിന്നുകൊണ്ടോരെത്തു നിൽക്കാമെ-
ന്നാദ്യം പഠിച്ചോരു പാഠം
നില്കാതിരിക്കാതെയുച്ചക്കു ചൂടത്ത്
നാടിനെ കാത്തോരെ ത്യാഗം
കണ്ണിമവെട്ടാതെ കാവലായ് തീർന്നൊരു-
മാലാഖമാരെ നമിക്കാം
കൈയകലെ നിന്നു കൈത്തലം ചേർത്തിട്ട്
കാലത്തെ വന്നിച്ചു നമ്മൾ
കൂടെ നിൽക്കുന്നോരെ, കൂട്ടിരിക്കുന്നോരെ
ജാതി ചോതിച്ചില്ല നമ്മൾ
റേഷനരികൊണ്ടു കഞ്ഞി വെച്ചുണ്ടുകൊ-
ണ്ടെത്ര ദിനങ്ങൾ കഴിച്ചു നമ്മൾ
ഞാനില്ല, നീയില്ല നമ്മളേയുള്ളുവെ-
ന്നുള്ളൊരു ലോകൈക തത്വം
നെഞ്ചോടു ചേർക്കുകി പാഠങ്ങളൊക്കെയും
ലോകവസാനം വരേയ്കും
ദൂരങ്ങൾ താണ്ടി നാം തീരമണിയുമ്പോഴും
കരുതലിൻ കവചങ്ങൾ കരുതാം