എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പതിനഞ്ചാം കേരള ബറ്റാലിയൻ NCC യുടെ നിയന്ത്രണത്തിലുള്ള ഒരു ആർമി വിങ് ഇവിടെ പ്രവർത്തിച്ചു വരുന്നു. മല്ലപ്പള്ളി താലൂക്കിലെ ഏക NCC ട്രൂപ്പാണിത്. പെൺകുട്ടികൾ ഉൾപ്പടെ നൂറു  കേഡറ്റുകൾക്കു വര്ഷം തോറും സുരക്ഷിതമായ പരിശീലനം നൽകി വരുന്നു. പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്കു സല്സ പരീക്ഷയിൽ ഗ്രേസ് മാർക്കിന് പുറമെ ഉപരി പഠനത്തിന് പ്രത്ത്യേക പരിഗണനയും, സർക്കാർ ജോലിക്കു മുൻഗണനയും നൽകി വരുന്നു. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നവകേരള സൃഷ്ടിയുടെ പ്രവർത്തനങ്ങളിൽ നമ്മുടെ ട്രൂപ്പും ഭാഗഭാക്കായി . Smt. ഷെന്നു എൽസ,  എൻ സി സി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു. എൻ സി സി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ദിനാചരണങ്ങളും പരേഡും നടത്തി വരുന്നു.