നടന്നു നീങ്ങുന്ന ചക്രവാളത്തെ
മറികടന്നു പോയി ഞാൻ
ആ നടപ്പാതയിൽ അലിയും നേർക്കാഴ്ചകൾ
കണ്ടു ഞാൻ നിന്നു ഏകനായി
നെഞ്ചിൽ തീക്കനൽ വാരിവിതറുന്ന
ആ നടപ്പാതയിൽ .......
നിറഞ്ഞു ചുവന്ന സുര്യതൻ രശ്മികൾ
വിജനമായ നടപ്പാത തൻ വശങ്ങളിൽ
ആരവങ്ങളില്ലാത്ത നിശബ്ദ ചന്തകളും
മിണ്ടാൻ മറന്നു പോയിഞാൻ
വായിമൂടിയ മനുഷ്യരോട്
എല്ലാം മറന്നു ഞാൻ മറികടന്നു പോയി
ചുവന്നു തുടുത്ത ചക്രവാളത്തെയും