എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ ഒരു ചെറുകീടം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ചെറുകീടം



മുന്നോട്ട് നീങ്ങുക
 മുന്നോട്ട് നീങ്ങുക
എന്നുമെന്നും ജാഗ്രതയോടെ
 ഭയപ്പെടേണ്ട ഭയപ്പെടേണ്ട
 കരുതലോടെ അതിജീവിക്കാം

 റോഡിലാണേ ബസ്സുമില്ല
ഒരൊറ്റ മനുഷ്യനും ഇല്ലതാനും
ഇത്ര ജാഗ്രത പാലിച്ചു പോലും
ഈ കീടമിങ്ങനെ പരക്കുന്നത് .

പത്തെണ്ണമല്ല നുറെണ്ണമല്ല
പതിനായിരങ്ങൾ മരിച്ചുവീണു.
ഈ കീടമിങ്ങനെ പരന്നു പോന്നു
ചത്തൊടുങ്ങുന്നതെൻ സോദരല്ലോ

എവിടെന്നറിയില്ല എന്തിനെന്നറിയില്ല.
വന്നത് ഒരു രാക്ഷസനാണ്
ആരോഗ്യരക്ഷകർ നൽകും നിർദ്ദേശങ്ങൾ
ജാഗ്രതയോടെ പാലിച്ചിടാം

ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേറിടാം
ഭയക്കാതെ തന്നെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം

ഈ ലോകനന്മയ്ക്കു വേണ്ടി
ഈ ദുരിതത്തിനാശ്വാസമായി
ഈ ദുരന്തത്തിനാശ്വാസമായി





 

നഫീസത്തുൾ മിസ്റിയ്യ
8 B എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത