എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

രാമു എന്നു പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിൻ്റെ വീടിനു പുറകിൽ ഒരു നല്ല തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ കുറേ ചെടികളും, പൂക്കളും, ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് എല്ലാ സമയവും ആ മരത്തിൻ്റെ ചുവട്ടിലിരുന്ന് കളിച്ചിരുന്നു. വിശക്കുമ്പോൾ അതിൽ നിന്നും അവൻ ആപ്പിൾ പഴങ്ങൾ കഴിച്ചിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾ മരത്തിന് ഒരു പാട് പ്രായമായിരുന്നു. ആപ്പിൾ മരത്തിൽ പഴങ്ങൾ കുറയാൻ തുടങ്ങി. രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു.

അത് മുറിച്ച് അവൻ്റെ വീട്ടിൽ ഫർണിച്ചറുകൾ നിർമ്മിക്കാൻ ആലോചിച്ചു. ആ മരം അവന് ഒരു പാട് ഓർമ്മകൾ നൽകിയിരുന്നു. അവൻ അതെല്ലാം മറന്നു പോയിരിക്കുന്നു. ഇപ്പോൾ ആ മരം അണ്ണാൻ പക്ഷികൾ പ്രാണികൾ തുടങ്ങി ഒട്ടേറെ ജീവികൾക്ക് ഒരിടമാണ്. അവർ ആ മരത്തിൽ കുറച്ചു നേരം വിശ്രമിച്ചു. രാമു മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും രാമുവിനു ചുറ്റും വന്നു നിന്നു.എന്നിട്ട് പറഞ്ഞു. ഈ മരം മുറിക്കരുത് ,ഈ മരം നിനക്ക് ഒരു പാട് ഓർമ്മകൾ നൽകിയിട്ടുണ്ട് എന്ന് നീ പറഞ്ഞിട്ടില്ലേ. ഇത് ഇപ്പോൾ ഞങ്ങളുടെ വീടാണ് . നീ ഈ മരത്തിനെ മുറിച്ചാൽ ഞങ്ങൾക്ക് താമസിക്കാൻ ഇടമില്ലാതാവും. രാമു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല. പെട്ടെന്ന് ആ മരത്തിൽ ഉണ്ടായിരുന്ന തേനീച്ചകൾ തേൻ പൊഴിക്കാൻ തുടങ്ങി അവൻ അത് രുചിച്ചു നോക്കി.. അതിൻ്റെ സ്വാദ് അവനെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി . നിനക്കെന്നും മധുര മുള്ള തേൻ തരാമെന്ന് തേനീച്ചകൾ പറഞ്ഞു. എന്നും ധാന്യങ്ങൾ തരാമെന്ന് അണ്ണാനും , ' നല്ല പാട്ടുകൾ പാടിത്തരാമെന്ന് പറഞ്ഞു.

ഇത് കേട്ടപ്പോൾ രാമുവിന് തൻ്റെ തെറ്റുകൾ മനസ്സിലായി. രാമു പറഞ്ഞു "നിങ്ങൾക്ക് ബു മരത്തിൽ സന്തോഷമായി കഴിയാം." എല്ലാ ജീവികൾക്കും സന്തോഷമായി.അവർ രാമുവിനോട് നന്ദി പറഞ്ഞു.

പ്രകൃതിയിലുള്ളതെല്ലാം പ്രയോജനമുള്ളതാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതു കൊണ്ട് പ്രകൃതിയെ നശിപ്പിക്കാതിരിക്കാൻ ശ്രമിക്കാം.

സ്നേഹ
4 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ