എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26
സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം
പൂങ്കാവ് മേരി ഇമ്മാക്കുലറ്റ് ഹൈ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നടന്നു. മുൻ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. ജോസഫ് പി എൽ ഉദ്ഘാടനം നിർവ്വഹിച്ചു. സിവിൽ സർവീസ് പരീക്ഷാ റാങ്ക് ഹോൾഡർ ആയ ശ്രീ. വൈശാഖ് സി ആർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ വിൻസി, ശ്രീ. സിനോ, ശ്രീമതി റാണിമോൾ എന്നിവർ സന്നിഹിതരായിരുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം-ഫേസ്‍ബുക്ക് ലിങ്ക്
സ്കൂൾ പാർലമെന്റ് ഇലക്‌ഷൻ - ഒന്നാം ഘട്ടം - ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ്
സ്കൂൾ പാർലമെന്റ് രൂപീകരിക്കുന്നതിന്റെ ആദ്യ ഘട്ടമായ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ് നടന്നു. ഓരോ ക്ലാസിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട കുട്ടികളിൽ നിന്നും ക്ലാസ് ലീഡറിനെ തിരഞ്ഞെടുക്കാൻ കുട്ടികൾ അവരുടെ വോട്ടുകൾ രേഖപ്പെടുത്തി. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിൻറെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. ബാലറ്റ് ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ പാർലമെൻറ് ഭാവിയിൽ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്റെ അനുഭവമാണ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്.
സ്കൂൾ പാർലമെന്റ് ഇലക്‌ഷൻ - ഒന്നാം ഘട്ടം - ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ്-ഫേസ്‍ബുക്ക് ലിങ്ക്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025- 26
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പൂങ്കാവിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025- 26, ജൂലൈ ഏഴാം തീയതി നടത്തപ്പെട്ടു. സ്കൂൾ ലീഡർ ചെയർപേഴ്സൺ എന്നീ പോസ്റ്റുകളിലേക്ക് ആണ് പാർലമെന്ററി ജനാധിപത്യ രീതിയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. എണ്ണൂറിലധികം കുട്ടികൾ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. സമ്മതി എന്ന വോട്ടിംഗ് ആപ്പിന്റെ സഹായത്താൽ കമ്പ്യൂട്ടർ അധിഷ്ഠിത വോട്ടിംഗ് ആണ് നടന്നത്. സ്കൂൾ ലീഡർ ചെയർപേഴ്സൺ എന്നീ പോസ്റ്റുകളിലേക്ക് ആറു കുട്ടികൾ മത്സരിച്ചു.മുൻ സോഷ്യൽ സയൻസ് അധ്യാപകനായ ജോസഫ് സാറിന്റെയും എച്ച് എം സിസ്റ്റർ ജോസ്ന എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025- 26-ഫേസ്‍ബുക്ക് ലിങ്ക്
ലോക ജനസംഖ്യാദിനം
ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേരി ഇമ്മാക്കുലേറ്റ് സ്കൂൾ പൂങ്കാവിൽ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. ഈ ദിവസത്തിൽ ജനസംഖ്യാവർദ്ധനവിന്റെ ദോഷ ഗുണങ്ങളെപ്പറ്റി കുട്ടികളെ മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയാണ് ദിനാചരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ജനസംഖ്യാദിന ക്വിസ് മത്സരം മുൻ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. ജോസഫ് സാർ ആണ്നടത്തിയത്. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരവും നടത്തപ്പെട്ടു.
ലോക ജനസംഖ്യാദിനം-ഫേസ്‍ബുക്ക് ലിങ്ക്
അറ്റ്ലസ് മേക്കിങ് മത്സരം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യശാസ്ത്രമേള 2025ന്റെ ഭാഗമായി അറ്റ്ലസ് മേക്കിങ് മത്സരം നടത്തപ്പെട്ടു. വിവിധ ക്ലാസുകളിൽ നിന്നായി ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
അറ്റ്ലസ് മേക്കിങ് മത്സരം -ഫേസ്‍ബുക്ക് ലിങ്ക്
സ്കൂൾതല സാമൂഹ്യ ശാസ്ത്രമേള
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പൂങ്കാവിലെ 2025 -26 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്രമേള ജൂലൈ 25ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളുടെ മത്സരമാണ് നടത്തപ്പെട്ടത്. മുൻ അധ്യാപകനായിരുന്ന ശ്രീ. പി എൽ ജോസഫ് സാർ ഉദ്ഘാടനം നടത്തി.