മാർകഴിമാസം കഴിഞ്ഞു
മഞ്ഞുകാലം മുത്തു വന്നു
മാരിയെല്ലാം പോയി മറഞ്ഞു
വേനൽ മെല്ലെയേറി വന്നു
നെൽവിളയും കണ്ടമെല്ലാം
വിളവുകൊണ്ടു ചന്തമാണ്ടു
കൺകുളിർക്കും നെൻമണികൾ
പൊൻമണിപോൽ തൂങ്ങി നിൽപ്പൂ
വിളനിലത്തിൽ വിളവു മൂത്തു
വിളവെടുപ്പാൻ കാലമായി
തലപ്പുലയൻ കാളി വന്നു
പടിക്കലേറി വിളിയെറിഞ്ഞു
തമ്പുരാനേ !തമ്പുരാനേ!
കാളിയേയടി മക്കാളി
എന്ത് പോന്നു കാളിയെ നീ
യന്തിയോടടുക്കും നേരം
തമ്പുരാനേ! തമ്പുരാനേ!